More

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  Latest News

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. അതിര്‍ത്തി അടച്ചിട്ടത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് കേരളം പരാതി നല്‍കിയത്.

  വഴിയില്‍ വലിയ തോതില്‍ മണ്ണിട്ടാണ് കേരളത്തില്‍നിന്നുള്ള ഗതാഗതം അതിര്‍ത്തിയില്‍ കര്‍ണാടക തടഞ്ഞിരുന്നത്. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു.
  കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാനാണ് കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്.

  കൊറോണ ഭീതിയെത്തുടര്‍ന്നാണ് കര്‍ണാടക സമ്ബൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഭീതി വര്‍ധിപ്പിച്ചിരുന്നു.

  മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്‌ ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വിരാജ്പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തില്‍ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. ജനപ്രതിനിധികളും എംഎല്‍എമാരും ഈ വഴി തുറക്കുന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

  വെള്ളിയാഴ്ച്ച രാവിലെയാണ് കര്‍ണാടക റവന്യൂ വകുപ്പ് അധികൃതര്‍ ജെസിബി ഉപയോഗിച്ച്‌ മാക്കൂട്ടം ചുരം റോഡില്‍ മണ്ണിട്ട് തടസ്സം സൃഷ്ടിച്ചത്. എന്നാല്‍ ഇതറിഞ്ഞ് കേരള വനം വകുപ്പ്‌ – റവന്യു-പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ കേരളത്തിലേക്ക് വരികയായിരുന്ന എണ്‍പതോളം പച്ചക്കറി ലോറികള്‍ മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്. പച്ചക്കറി ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അവശ്യ വസ്തുുക്കളുടെ വരവ് നിലക്കുന്നത് കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...
  - Advertisement -

  More Articles Like This

  - Advertisement -