ഷാഹീന്‍ ബാഗ് സിഎഎ വിരുദ്ധ സമരത്തിലെ ബില്‍കിസ് ബാനോ എന്ന 82കാരി ഇന്ത്യയുടെ സമരമുഖമായി മാറിയ വ്യക്തിയാണ്. ദാദി എന്ന് വിളിക്കുന്ന ബല്‍കിസ് ബാനോ 2020ലെ ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ദാദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഇപ്പോള്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ഷാഹീന്‍ ബാഗിന്റെ സമരമുഖമായ ദാദി കര്‍ഷക സമരത്തില്‍ 100 രൂപയ്ക്ക് വേണ്ടി പങ്കെടുക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്ററിലൂടെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ വന്ന അതേ ദാദിയാണിത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നാണ് കങ്കണ കുറിച്ചത്. കുറച്ച് സമയങ്ങള്‍ക്കകം തന്നെ കങ്കണ ട്വീറ്റ് പിന്‍വലിച്ചിരുന്നു.