കങ്കണ റണാവട്ടിന് മാനഭംഗ ഭീഷണി

0
180

നടി കങ്കണ റണാവട്ടിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒഡിഷയിലെ അഭിഭാഷകനെതിരെ വ്യാപക രോഷം. നവരാത്രിയില്‍ താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് അഭിഭാഷകന്‍ ഭീഷണി അയച്ചത്. നവരാത്രിയില്‍ മുംബൈയില്‍ തനിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ പോസ്റ്റ്.

എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ഒരു സമുദായത്തിലെയും സ്ത്രീകള്‍ക്കു നേരെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ല. താന്‍ തന്നെ ഞെട്ടിപ്പോയി. അതില്‍ മാപ്പു പറയുന്നു. തന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ വന്ന കമന്റ് ഇയാള്‍ നീക്കം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here