മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് തലവേദനയായി കങ്കണയുടെ വെളിപ്പെടുത്തല്‍, ആദിത്യ താക്കറെക്ക് ബോളിവുഡിലെ ലഹരി ഇടപാടുമായി ബന്ധം

0
117

മുംബൈ: ബോളിവുഡിലെ ലഹരി ഇടപാടിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന് നടി കങ്കണ റണൗട്ടിന്റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ നിന്ന് ജന്‍മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനുമുന്‍പാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്. സുശാന്തിന്റെ മരണവുമായും ആദിത്യ താക്കറെക്ക് ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചു. സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും കുറിച്ചുള്ള വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. ആദിത്യയ്ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവരുന്നു എന്നതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു.

ചെയ്തതു തെറ്റാണെങ്കില്‍, തനിക്കെതിരെ നടപടി ആവാം നടി വെല്ലുവിളിച്ചു. ലഹരിമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസനൈര്‍ സിമോന്‍ ഖംബാട്ട എന്നിവര്‍ക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉടന്‍ സമന്‍സ് അയച്ചേക്കുമെന്നു സൂചനയുണ്ട്. മുംബൈ ന്മ ലഹരിമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് പേരുയര്‍ന്ന ബോളിവുഡ് നടിമാരായ സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസനൈര്‍ സിമോന്‍ ഖംബാട്ട എന്നിവര്‍ക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉടന്‍ സമന്‍സ് അയച്ചേക്കുമെന്നു സൂചന. മൂവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രവര്‍ത്തി മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here