[pwa-install-button]

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രതിഷേധത്തിന് വഴങ്ങി പിന്‍വലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റണാവത്. ഇസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി നിരാശ വ്യക്തമാക്കിയത്. ‘ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും.

ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- കങ്കണ കുറിച്ചു. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.