കങ്കണക്ക്​ പിന്തുണയുമായി നടി അഹാന

0
144

ഓഫീസ്​ പൊളിച്ച സംഭവത്തിൽ കങ്കണ റണാവത്തി​ന്​ പിന്തുണയുമായി നടി അഹാന കൃഷ്​ണ. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തി​െൻറ ഒരുഭാഗമാണ്​ നഗരസഭ അധികൃതർ പൊളിച്ച്​ നീക്കിയത്​. ഇവിടത്തെ നിർമാണപ്രവർത്തനങ്ങൾ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തക​െൻറ ചിത്രവും ഇൻസ്​റ്റഗ്രാം സ്​റ്റാറ്റസ്സായി അഹാന പങ്കുവച്ചിരുന്നു. ‘മാധ്യമങ്ങൾ ശാന്തരാകണം, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് ഞങ്ങള്‍ക്ക്​ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടി​െൻറ ഒരു ഭാഗം പൊളിക്കുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ’-അഹാന കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here