ബിജെപി വനിതാ നേതാവിനെ ഐറ്റം എന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്; വ്യാപക പ്രതിഷേധം

0
103

ബിജെപി നേതാവും മുൻ മന്ത്രിയുമായ ഇമാർത്തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രസംഗത്തിനിടെയാണ് കമൽനാഥ് ഇത്തരമൊരു പരാമർശം നടത്തിയത്. ഇതിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു, കമൽനാഥിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് താൻ നാളെ 10 മുതൽ 12 വരെ ഉപവാസമനുഷ്ടിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു, പ്രസ്താവനയിൽ കമൽനാഥിന് നാണം തോന്നണമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here