വീണ്ടും വിവാദകുരുക്കിൽ പെട്ട് കളമശേരി മെഡിക്കൽ കോളേജ്; കോവിഡ് രോഗിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവെന്ന്

0
103

വിവാദം ഒഴിയാതെ കളമശേരി മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗിയുടെ മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ തിരിച്ച് കിട്ടിയില്ലെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ചില ആഭരണങ്ങൾ ആശുപത്രി അധികൃതർ ഊരി ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു, എന്നാൽ വളകൾ അടക്കം മൂന്ന് പവനോളം വരുന്ന ആഭരണങ്ങൾ തങ്ങൾക്ക് ലഭിച്ചില്ല എന്നാണ് ഇവരുടെ പരാതി.
മാതൃഭൂമി ന്യൂസാണ് വാർത്ത പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here