ബിനീഷിന്റെ കള്ളക്കടത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാറിലെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ മേഴ്‌സിക്കുട്ടന്‍

0
372

സ്‌പോര്‍സ് കൗണ്‍സിലിന്റെ വാഹനം ബിനീഷ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
ബിനീഷ് കോടിയേരിയെ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാക്കാന്‍ ബിനാമി സംഘങ്ങള്‍ ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ പല സിപിഐഎം നേതാക്കളുടെയും അറിവോടുകൂടിയാണ് നടക്കുന്നത്. സര്‍ക്കാരിനെ ദുരുപയോഗം ചെയ്യാന്‍ ബിനീഷിനും സംഘത്തിനും സാധിച്ചെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പല ഇടപാടുകളും ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ്. ബിനീഷിനും സംഘത്തിനും ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വലിയ നീക്കങ്ങളാണ് നടന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എന്നാല്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ രംഗത്തെത്തിയിട്ടുണ്ട്. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here