തിരക്കിട്ട നേതൃമാറ്റം കോണ്‍ഗ്രസില്‍ ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ നേമത്തെ പരാജയം നാളെ പ്രതികരണം

0
164

തിരുവനന്തപുരം:തിരക്കിട്ട കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ എം.പി. നേമത്ത് മത്സരിച്ച്‌ പരാജയപ്പെട്ട കെ. മുരളീധരന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച്‌ നാളെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി കെ. മുരളീധരന്‍ ചര്‍ച്ച നടത്തി.

നേതൃത്വമാണ് തോല്‍വിക്ക് കാരണമെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസില്‍ തന്നെ ആവശ്യം ഉയരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ. മുരളീധരനെയോ കെ. സുധാകരനെയോ കൊണ്ടുവരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here