More

  ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു?; നിർണായക നീക്കങ്ങൾ

  Must Read

  സാക്ഷര കേരളത്തില്‍ ശൈശവവിവാഹം വര്‍ധിക്കുന്നുഎട്ടുമാസത്തിനിടെ നടന്നത് 45 വിവാഹങ്ങള്‍

  തിരുവനന്തപുരം : സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ശൈശവ...

  ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.

  സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനം

  സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും .തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു.ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി....

  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്നതായി അഭ്യൂഹം. തന്റെ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’ ഒഴിവാക്കി പൊതുസേവകൻ, ക്രിക്കറ്റ്​ ആരാധകൻ എന്ന്​ മാത്രമാക്കി തിരുത്തിയതോടെയാണ് സിന്ധ്യ ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ദിവസങ്ങളിലായി സിന്ധ്യയുടെ അനുയായികളും ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ സിന്ധ്യയും കോൺഗ്രസിലേക്ക് മടങ്ങി വരുമെന്ന് ചില നേതാക്കൾ സൂചന നൽകിയിരുന്നു. സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട എം.എല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാനാധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയായിരുന്നു ഇദ്ദേഹം മടങ്ങി വരവ് പ്രഖ്യാപിച്ചത്. സിന്ധ്യ ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യന്ദ്ര വ്യക്തമാക്കിയിരുന്നു.

  also read: സിന്ധ്യയെ കയ്യൊഴിഞ്ഞ് അനുയായികൾ, തിരിച്ചടി ബിജെപിക്കും; മധ്യപ്രദേശിൽ കളികൾ മാറുന്നു

  കഴിഞ്ഞ ദിവസം മുന്‍ എംപിയായ പ്രേമചന്ദ്ര ഗുഡ്ഡുവിനെ ബിജെപി വിട്ട് കോൺഗ്രസ് വിട്ടിരുന്നു. മറ്റൊരു മുതിർന്ന ബിജെപി നേതാവ് കൂടിയായ ബാലേന്ദു ശുക്ലയേയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
  മുൻ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ബാലേന്ദു ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബാലേന്ദു ശുക്ല. 13 വര്‍ഷത്തോളം ഇദ്ദേഹം മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു.

  സിന്ധ്യ പക്ഷക്കാരായ 22 എം.എൽ.എമാർ രാജിവെച്ചതോടെയാണ്​ മധ്യപ്രദേശിലെ കമൽനാഥ്​ സർക്കാർ താഴെ വീണത്​. മധ്യപ്രദേശിലെ പി.സി.സി അധ്യക്ഷ സ്​ഥാനമോ രാജ്യസഭാ സീറ്റോ നൽകണമെന്ന ആവശ്യമോ കമൽനാഥ്​ അംഗീകരിക്കാതെ വന്നതോടെയാണ്​ 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച്​ സിന്ധ്യ ബി.ജെ.പി പാളയത്തിലെത്തിയത്​. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസില്‍ നിന്നും എത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപി തീരുമാനം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള പലര്‍ക്കും ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സംസ്ഥാനത്തെ ബിജെപിയിൽ ഭിന്നിപ്പ് ഉണ്ടാക്കിയത്. ഈ ഭിന്നിപ്പിന്റെ തുടർന്നാണ്പലരും ബിജെപി വിട്ടത്. ഈ ഭിന്നിപ്പ് തന്നെയാണ് സിന്ധ്യയെ ബിജെപിയിൽ അസ്വസ്ഥനാക്കുന്നതെന്നും സിന്ധ്യ ട്വിറ്ററിൽ ബിജെപിയുടെ പേര് നീക്കം ചെയ്യുവാനുമുള്ള കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

  content: Jyotiraditya Scindia returns to Congress? Crucial moves

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  സാക്ഷര കേരളത്തില്‍ ശൈശവവിവാഹം വര്‍ധിക്കുന്നുഎട്ടുമാസത്തിനിടെ നടന്നത് 45 വിവാഹങ്ങള്‍

  തിരുവനന്തപുരം : സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ശൈശവ...

  ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ...

  സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനം

  സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും .തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു.ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ...

  നവംബര്‍ 1 മുതല്‍ ട്രെയിന്‍ സമയ ക്രമത്തില്‍ മാറ്റം

  കൊച്ചി: നവംബര്‍ 1 മുതല്‍ റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തും. സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്റെ...

  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

  തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications