More

  ചർച്ചകൾ വിജയിക്കുന്നു; മുന്നണിയോടിണങ്ങി ജോസും ജോസഫും

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെ കോണ്‍ഗ്രസ്. ലീഗ് നേതൃത്വം അടക്കം ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടു നല്‍കാമെന്ന് ജോസ് കെ മാണി അറിയിച്ചെങ്കിലും ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വീതം വെപ്പില്‍ ചില ധാരണകള്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കണമെന്ന ഉപാധിയാണ് ജോസ് കെ മാണി മുന്നോട്ട് വെച്ചത്.

  കോട്ടയം ജില്ലാ പഞ്ചായത്തിലെ ജോസ് പക്ഷത്തെ രണ്ട് അംഗങ്ങള്‍ നേരത്തെ ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. ഇവര്‍ മത്സരിച്ചിരുന്ന ഡിവിഷനുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് ലഭ്യമാക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് വ്യക്തതയുണ്ടാക്കുക തുടങ്ങിയവയാണ് ജോസിന്‍റെ മറ്റ് ഉപാധികള്‍. കെഎം മാണി-ജോസഫ് ലയനത്തിന് മുമ്പായി ഇരുവിഭാഗങ്ങളും മത്സരിച്ചു വന്ന സീറ്റുകള്‍ അതത് വിഭാഗങ്ങള്‍ക്ക് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കുക എന്നതും ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെച്ച ഉപാധിയില്‍ പെടുന്നു. എന്നാല്‍ പ്രസിഡന്‍റ് പദം രാജിവെക്കുന്നതിന് മുമ്പ് മറ്റ് ഉപാധി ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്നും, ആദ്യം രാജി പിന്നീട് ഉപാധിയടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് പിജെ ജോസഫിന്‍റെ നിലപാട്.

  തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തന്ത്രമാണ് ഇരുവിഭാഗവും സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണി ഇരുപക്ഷത്ത് നിന്നും ശക്തമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രത്തിന് വില വെച്ചു കൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. എന്നാൽ ഇടതുപക്ഷത്തേക്ക് ഏത് ഗ്രൂപ്പ് പോയാലും അണികളില്‍ മാത്രമല്ല, നേതാക്കളില്‍ തന്നെ ഭിന്നതയുണ്ടാകുമെന്നാണ് ഇരു ഗ്രൂപ്പിന്‍റെയും ഭയപ്പാട്. പിജെ ജോസഫാണ് മുന്നണി വിടാന്‍ തീരുമാനിക്കുന്നതെങ്കില്‍ നിലവില്‍ ജോസഫിനൊപ്പം നില്‍ക്കുന്ന പഴയ മാണി വിശ്വസ്തര്‍ക്ക് ഇടതുമുന്നണിയിലേക്ക് പോവുന്നതില്‍ യോജിപ്പില്ല. മാണിയുള്ളപ്പോള്‍ തന്നെ ഇടതുമുന്നണിയിലേക്ക് ചേക്കാറുനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും അതിന് തടയിട്ടത് സിഎഫ് തോമസ് അടക്കുമുള്ളവരായിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍...

  ആശങ്കയൊഴിയാതെ കോവിഡ്; ലോകത്ത് 1.17 കോടി രോഗബാധിതര്‍; മരണം 5.40 ല​ക്ഷം ക​ട​ന്നു

  ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,40,660 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,17,39,169 ആ​യി. 66,41,866 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്....

  കൊല്ലം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

  കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും...

  ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ്...

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
  - Advertisement -

  More Articles Like This

  - Advertisement -