അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡന്‍ അധികാരത്തിലേക്ക്

0
5483

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോഡ് നേട്ടം സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് ബൈഡന് ലഭിച്ചു. നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ടാണ് ജോ ബൈഡന്‍ തകര്‍ത്തത്. നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോ ബൈഡന് ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here