ജെന്‍എന്‍യുവില്‍ പോയി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത് വിനയായി, മയക്കുമരുന്നു കേസിൽ ദീപിക പദുക്കോണിനെ വേട്ടയാടുന്നു; ആരോപണം

0
356

റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക്സ്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. ഇതോടെ റിയയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ ബോളിവുഡിലെ പ്രമുഖ താരം ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള ഒന്നാം നിര അഭിനേതാക്കളെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണവും ശക്തിപ്പെടുന്നു. പോലീസും മുഖംമൂടിധാരികളായ ഗുണ്ടകളും നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അവര്‍ ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതികാരബുദ്ധിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here