തിരുവനന്തപുരം: വാര്‍ത്താ ചാനലായ ജനം ടിവി ബിജെപി ചാനല്‍ അല്ലെന്ന് കെ. സുരേന്ദ്രന്. ‘ബിജെപിക്ക് ചാനലേ ഇല്ല’ എന്ന് സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്.
ആരോപണം ഉയരുമ്ബോള്‍ തന്നെ കുറ്റക്കാരനാക്കുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന് ചോദിച്ചു. കൈരളിയില്‍ ജോലി ചെയ്യുന്നവരെല്ലാം സിപിഎമ്മുകാരാണോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ജനം ടിവിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ചാനലിനെ പുകഴ്ത്തി കെ. സുരേന്ദ്രന് ഫേസ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്.
‘ജനം ടിവിക്ക് ഹൃദയപൂര്‍വമായ അഭിനന്ദനം നേരുന്നതിനൊപ്പം സ്വാഗതവും ചെയ്യുന്നു. മാധ്യമങ്ങളുടെ പക്ഷപാതിത്വമാണ് ബിജെപിയും സംഘപരിവാറും ഇപ്പോള്‍ നേരിടുന്ന വലിയ ഭീഷണി. ജനം ടിവിയുടെ കാത്തിരുന്ന ‘ലോഞ്ചിംഗ്’ സമാഗതമായി. ഇത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നു’-എന്നിങ്ങനെയായിരുന്നു 2015 ഏപ്രില്‍ 19ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.