More

  ഭീകരരുടെ വെടിയേറ്റ് വീണ മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍; നൊമ്പരമായി ദൃശ്യങ്ങള്‍

  Latest News

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത...

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  ജമ്മു കശ്മീരിലെ സോപാറില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിന്‍റെ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരിക്കുകയാണ് ഒരു മൂന്നുവയസ്സുകാരന്‍. സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനിടെ ഇന്ന് കൊല്ലപ്പെട്ട പ്രദേശവാസി ഈ കുഞ്ഞിന്‍റെ മുത്തച്ഛനാണ്. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ ദേഹത്ത് കയറി ഇരുന്ന് കരയുകയായിരുന്ന കുഞ്ഞിനെ സുരക്ഷാ സേന രക്ഷിച്ചെടുക്കുകയായിരുന്നു. കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

  ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ദിവസങ്ങളില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് സോപാറില്‍ നടന്ന ഭീകരാക്രമണത്തില്‍ പട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. വെടിവയ്പില്‍ പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ നില അതീവ ഗുരുതരമാണ്.

  തുടര്‍ന്നാണ് തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട പ്രദേശവാസിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. കശ്മീര്‍ സ്വദേശിയായ ബാഷിര്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അറുപത് വയസ്സായിരുന്നു. ഈ വര്‍ഷം ഏറ്റുമുട്ടലിലൂടെ നൂറ്റി ഇരുപതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.അനന്ത്‌നാഗില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ മസൂദ് എന്ന റഹിയെ വധിച്ചതാണ് പ്രധാന നേട്ടം. മസൂദിന്റെ വധത്തോടെ ജമ്മുകാശ്മീരിലെ ദോഡ ജില്ലയെ ഭീകരവിമുക്തമായി പ്രഖ്യാപിച്ചു.ഖുല്‍ ചൊഹാര്‍ റാണിപ്പോരയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും അനന്ത്‌നാഗ് പൊലീസും പ്രദേശം വളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് മസൂദും രണ്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരരും ജമ്മുകാശ്മീര്‍ സ്വദേശികളുമായ താരിഖ് ഖാന്‍, നദീം എന്നിവരും കൊല്ലപ്പെട്ടത്. ദോഡ ജില്ലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മസൂദ് ആയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

  ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ്...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം...

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത സമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...
  - Advertisement -

  More Articles Like This

  - Advertisement -