ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസി അറസ്റ്റില്‍; സന്ന്യാസിയുടെ ആശ്രമത്തിൽ നിന്ന് പിടിച്ചെടുത്തത് ഗര്‍ഭനിരോധന ഉറകളും ഹാര്‍ഡ് ഡിസ്കുകളും

0
114

ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ജൈന സന്ന്യാസി അറസ്റ്റില്‍. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദി(38) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പ്രതിയായ ജൈന സന്ന്യാസിയുടെ ആശ്രമത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഗര്‍ഭനിരോധന ഉറകള്‍ ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് കഴിഞ്ഞ ദിവസം സന്ന്യാസിയെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഗര്‍ഭിണിയായ യുവതി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍തൃസഹോദരിയോടൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു യുവതി. യുവതിയെ ഒറ്റക്ക് കാണണമെന്നാവശ്യപ്പെട്ട സന്ന്യാസി ബലാത്സംഗം ചെയ്‌തെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ നശിപ്പിക്കുമെന്ന് സന്ന്യാസി യുവതിയെ ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി ഐജി ലക്ഷ്മണ്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.ബലാത്സംഗത്തിനിരയായ കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സന്ന്യാസി 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

RECENT POSTS

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 ഹോട്ട്സ്പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല!!; മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നൽകി ആദരിച്ചിരിക്കുന്നത്; പികെ കുഞ്ഞനന്തന്റെ മരണത്തിൽ സിപിഎം നേതാക്കൾ നടത്തിയ പ്രതികരണത്തിനെതിരെ കെഎം ഷാജി

Jain monk arrested for raping pregnant woman

LEAVE A REPLY

Please enter your comment!
Please enter your name here