തടവുകാർക്ക് ഇനി ബർമുഡയും ടീ ഷർട്ടും ജയിൽ വേഷം

0
88


കോഴിക്കോട്: ജയിലിൽ തടവുകാർക്ക് ഇനി മുതൽ വേഷം ടീ ഷർട്ടും ബർമുഡയും. സ്ത്രീകൾക്ക് ചുരിദാറും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നൽകുക. നിറത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം ഉണ്ടാകുക.

200 പുരുഷൻമാരും 15 സ്ത്രീകളുമാണ് ജയിലിൽ ഉള്ളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here