രക്ഷാ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയത് ചട്ടവിരുദ്ധം, എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല

0
151

മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ചട്ട വിരുദ്ധമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊണ്ടോട്ടി സി.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമപ്രകാരമല്ലെങ്കിലും സദുദ്ദേശത്തോടെയുള്ള പ്രവര്‍ത്തിയാണ് പൊലീസുകാരനില്‍ നിന്നും ഉണ്ടായതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
ഞായറാഴ്ച വൈകിട്ടാണ് കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ക്വറന്റീനില്‍ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശികളെ മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് നല്‍കിയത്. ഔദ്യോഗിക അനുമതി ഇല്ലാതെ സ്വന്തം ആഗ്രഹ പ്രകാരമായിരുന്നു പൊലീസുകാരന്റെ നടപടി. സല്യൂട്ട് നല്‍കിയ ഉദ്യോഗസ്ഥന്റെ നടപടി പ്രശംസിച്ച് കൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here