ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ സൗദിയും; മുഹമ്മദ് ബിൻ സൽമാൻ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

0
180

യുഎഇക്കും ബഹ്‌റിനും പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി ഒരുങ്ങുന്നതായി റിപ്പോർട്ട്, ഇതിന് മുന്നോടിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി, യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് കൂടിക്കാഴ്ചക്ക് ഇടമൊരുക്കിയത്.

അമേരിക്കയുടെ പശ്ചിമേഷ്യൻ പദ്ധതിയുടെ ഭാഗമായി അറബ്- ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൗദിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച, മൊസാദ് തലവനും കൂടിക്കാഴ്ചയിൽ ഭാഗമായി.

ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്തുക എന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്, ഇതിന്റെ ഭാഗമായാണ് സൗദിയെയും ഇസ്രയേലും തമ്മിൽ ബന്ധമുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here