ഇസ്രഈലില്‍ ലോക്ഡൗണിനിടയിലും വമ്പന്‍ പ്രതിഷേധം

0
97

തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് അയവില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ഡൗണും മറികടന്നാണ് പ്രതിഷേധം അലയടിക്കുന്നത്. ശനിയാഴ്ച രാത്രി തെല്‍ അവിവില്‍ ആയിരക്കണക്കിന് പ്രക്ഷോഭകരമാണ് സംഘടിച്ചത്. പ്രക്ഷോഭകരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നത് തടയാനായി മൂന്ന് ദിവസം മുമ്പാണ് ഇസ്രഈല്‍ പാര്‍ലമെന്റില്‍ പുതിയ ഉത്തരവ് പാസാക്കിയത്. എന്നാല്‍ ഇതും പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിച്ചില്ല. 15ാം ആഴ്ചയിലെത്തിയിരിക്കുകയാണ് പ്രക്ഷോഭം ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here