ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങൾക്ക് വാക്സിൻ ഇല്ലാതെയും യുഎഇ യിലേക്ക് പ്രവേശിക്കാം

Must Read

വിമാന യാത്രാ വിലക്കിനെ തുടർന്ന്, ഇന്ത്യ ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക്, വാക്സിൻ എടുക്കാത്തവരായാലും, പുതിയ അനുമതി അനുസരിച്ച് യു എ ഇ യിലേക്ക് തിരിച്ചു വരാം. മാനുഷിക പരിഗണന അർഹിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തിയാണ് ഈ വിഭാഗത്തിന് ഇളവ് അനുവദിച്ചത്. നേരത്തെ മെഡിക്കൽ,വിദ്യാഭ്യാസ മേഖലകളിലെ പ്രഫഷനലുകൾ, ഗവർമെന്റ് ജീവനക്കാർ, വിദ്യാർഥികൾ, യു എ ഇ യിൽ ചികിത്സ നടത്തുന്നവർ, മാനുഷിക പരിഗണനയുള്ളവർ എന്നിവർക്ക് വാക്സിൻ ഇല്ലാതെയും വരാനുള്ള അനുമതി നൽകിയിരുന്നു. ഈ വിഭാഗത്തിൽ, മാനുഷിക പരിഗണന അർഹിക്കുന്നവരിൽ യു.എ.ഇ യിലും ഈ രാജ്യങ്ങളിലുമായി ഒറ്റപ്പെട്ടു പോയ കുടുംബാംഗങ്ങൾ കൂടി ഉൾപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് സംബന്ധമായ പുതുക്കിയ അറിയിപ്പ് വിവിധ വിമാനക്കമ്പനികൾ അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് കാലാവധിയുള്ള യൂ എ ഇ താമസ വിസ ഉണ്ടായിരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This