ധനമന്ത്രി തോമസ് ഐസക്കിനെ ഞെട്ടിച്ച് കെ എസ് എഫ് ഇയിൽ റെയിഡിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവ എന്ന് സംശയം, നിലവിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉപദേശകൻ കൂടിയാണ് ശ്രീവാസ്തവ, ഇതോടെ റെയ്ഡിന് പിന്നിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണെന്ന കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസിന്റെ ആരോപണം ശക്തിപ്പെടുകയാണ്. ശ്രീവാസ്തവ പൊലീസ് ഉപദേശകനാവുന്നതിന് മുൻപ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു, എന്നാൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ ഉപദേശക സ്ഥാനത്ത് ഇപ്പോഴും ശ്രീവാസ്തവ തന്നെയാണ്.
കെ എസ് എഫ് ഇയിൽ നടന്ന വിജിലൻസ് റെയിഡിനെ പറ്റി തനിക്ക് മുൻകൂർ വിവരം ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം, റെയിഡിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രൂക്ഷമായ ഭാഷയിൽ വിമർശനമുയർത്തിയിരുന്നു, ഇത് പാർട്ടിയിലും ഏറെ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.