
ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് വഴി യുഎഇ ഇസ്ലാമിക ലോകത്തെയും പലസ്തീനികളെയും വഞ്ചിച്ചുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ അഭിപ്രായപ്പെട്ടു. ഇസ്രായേൽ- യുഎഇ ബന്ധം ദീർഘകാലം നിലനിൽക്കില്ലെന്നും പക്ഷെ ഇ ബന്ധം കറുത്ത ഏടായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ലാഭം ലാക്കാക്കിയാണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ യുഎഇ തുനിഞ്ഞിറങ്ങിയത്, അതിന്റെ ഭാഗമായി അഞ്ച് പതിറ്റാണ്ട് നിലനിന്ന ഇസ്രായേൽ ബഹിഷ്കരണ നിയമം യുഎഇ റദ്ദ് ചെയ്തിരുന്നു, തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ യുഎഇയിൽ സന്ദർശനം നടത്തി.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ യുഎഇ തയാറായത്, അറബ് മേഖലയിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന പ്രഥമ ഗൾഫ് രാഷ്ട്രമാണ് യുഎഇ.