അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടി യുഎഇക്ക് നേരെ; യുദ്ധമാണോ യു.എ.ഇക്ക് വേണ്ടത്; അബുദാബി കിരീടാവകാശിയെ നേരിട്ട് വിളിച്ച് ഇറാന്‍

0
660

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.

ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യു.എ. ഇ ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ചോദിച്ചു.

ഇസ്രഈലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യു.എ.ഇ ഒപ്പുവെച്ച നോര്‍മലൈസേഷന്‍ കരാറുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് യുഎഇ. മാത്രമല്ല, അടുത്ത കാലത്ത് ഇസ്രയേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും സ്ഥാപിച്ചു കഴിഞ്ഞു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന സംശയവും ഇറാനുണ്ട്.

ഈ മുന്നറിയിപ്പിന് പിന്നാലെയാണ് ഫ്രക്രീസാദെയുടെ കൊലപാതകത്തെ അപലപിച്ച് യുഎഇ പ്രസ്താവന പുറത്തിറക്കിയത്. ഫ്രക്രീസാദെ കൊലപാതകം പോലെയുള്ള നടപടികള്‍ മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷാസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യു.എ.ഇ പ്രസ്താവനയില്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here