കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

0
21

ദില്ലി: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയില്‍ അറിയിച്ചു. പൂര്‍ണ്ണമായി 4 ജി സേവനങ്ങള്‍ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പുന. സ്ഥാപിക്കാനാകില്ല ,പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവില്‍ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here