More

    ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ പതിനഞ്ചു മിനുട്ട് വീഡിയോയുമായി ഇന്‍സ്റ്റഗ്രാം

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
    നിലവില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ലഭ്യമല്ലെങ്കിലും അധികം വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനിയുമായ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റീല്‍സിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു. 15 സെക്കന്റ് വരെയാണ് വീഡിയോ നിര്‍മ്മിക്കാവുന്ന പരമാവധി ദൈര്‍ഘ്യം. ഇതിലൂടെ സംഗീതവും എ.ആര്‍ എഫക്ട്‌സും യോജിപ്പിക്കുകയും ചെയ്യാം. ടൈമര്‍, സ്പീഡ്, റിവൈന്‍ഡ്, അലൈന്‍ എന്നിങ്ങനെ വീഡിയോ നിര്‍മ്മിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഇതില്‍ പ്രവര്‍ത്തനക്ഷമമാണ്. റീല്‍സില്‍ വീഡിയോ നിര്‍മ്മിക്കുന്നവരുടെ പ്രത്യേക പ്രൊഫൈല്‍ സെക്ഷനും ഇതില്‍ സംവിധാനിച്ചിട്ടുണ്ട്.
    ഇന്ത്യയില്‍ 88 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം പുതിയ നീക്കം വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ടിക് ടോക്കിലെ നിലവിലെ വീഡിയോ മേക്കേഴ്‌സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ചിങ്കാരി, മിത്രാേന്‍ എന്നീ ആപ്പുകളാണ് ടിക് ടോക്കിന് പകരക്കാരായുള്ളത്. അതെ സമയം പുതിയ വീഡിയോ വിനോദ സംവിധാനം പുറത്തിറക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിരോധന ഉത്തരവുമായി ഒരു ബന്ധവുമില്ലെന്ന് ഇന്‍സ്റ്റഗ്രാം കമ്പനി അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനം കുറച്ചുകാലമായി തങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നെന്ന് ഫേസ്ബുക്ക് ഇന്ത്യ എം.ഡിയും വി.പിയുമായ അജിത് മോഹന്‍ പറഞ്ഞു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -