കുവൈത്തിൽ ഏഴു മാസം ഗർഭിണിയായ കാസർഗോഡ് സ്വദേശിനിക്കും ഭർത്താവിനും ഇന്ത്യൻ എംബസി നാട്ടിലേക്കുള്ള യാത്ര വിലക്കിയ സംഭവത്തിൽ ഇടപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുള്ളയ്ക്കും 7 മാസം ഗർഭിണിയായ ഭാര്യയ്ക്കുമാണ് കുവൈത്തിലെ ഇന്ത്യൻ എംബസ്സി നാട്ടിലേക്ക് പോകുന്നതിൽ വിലക്കേർപ്പെടുത്തിയത്. അർഹരായിട്ടും മൂന്നു തവണയും കേരളത്തിലേക്കുള്ള വിമാനത്തിൽ ഉൾപ്പെടുത്താത്ത് ചോദ്യം ചെയ്തതിനാണ് എംബസി ഇരുവരുടെയും രജിസ്ട്രേഷൻ റദ്ധാക്കിയത്. ഇതേ തുടർന്ന് സംഭവത്തിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജീവസാഗറിന് കത്തയച്ചു.
തിരുവനന്തപുരം വിമാനത്തില്‍ പത്തോളം സീറ്റുകള്‍ ഒഴിവ് ഉണ്ടായിട്ടും നാലാം തവണയും ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ഇതേ തുടര്‍ന്ന് കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ പാലക്കാട് വിഷയത്തില്‍ ഇടപെടുകയും, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെയും, പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയും വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു കാസര്‍കോട് എംപി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് അവശ്യ പെട്ടുകൊണ്ട് കത്ത് നല്‍കുകയും ഷാഫി പറമ്പില്‍ എംഎല്‍എ കുടുംബത്തെ വിളിച്ചു ആശ്വസിപ്പിക്കുകയും കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
