പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Must Read

ദുബായ് | പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ)യാണ് പ്രവാസ ലോകത്ത് കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ലെറ്റ് പ്രസിദ്ധീകരിച്ചത്. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും മറ്റും ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവ:

യുഎഇയിലെ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ മനസിലാക്കി വയ്ക്കുക.
പോലീസ്, അഗ്‌നിശമന വിഭാഗം, ആംബുലന്‍സ്, ആശുപത്രികള്‍, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഇന്ത്യന്‍ അസോസിയേഷനുകള്‍ എന്നിവയുമായി ബന്ധപ്പെടേണ്ട നമ്ബരുകള്‍ എടുത്തുവയ്ക്കുക,
ശാരീരിക പീഡനമോ, ഗാര്‍ഹിക പീഡനമോ മറ്റോ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് അധികാരികളെ അറിയിക്കുക
ജോലി സംബന്ധമായ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക
മെഡിക്കല്‍ റെക്കോര്‍ഡുകള്‍, പാസ്‌പോര്‍ട് പകര്‍പ്പ്, വിസ, തൊഴില്‍ കരാര്‍, ഫിനാന്‍ഷ്യല്‍ റെക്കോര്‍ഡ്, കമ്ബനി വിവരങ്ങള്‍, താമസ സ്ഥലത്തെ മേല്‍വിലാസം തുടങ്ങിയവ കൈയില്‍ കരുതുകയോ അടുത്ത ബന്ധുക്കളെ ഏല്‍പിക്കുകയോ ചെയ്യുക. ശരിയായ മാര്‍ഗത്തില്‍ മാത്രം പണം നാട്ടിലേക്ക് അയക്കുക.
ജോലിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ ഉപകാരപ്രദമാകാന്‍ പെന്‍ഷന്‍ സ്‌കീം തുടങ്ങിവയ്ക്കുക.
ബിസിനസുകളില്‍ പണം നിക്ഷേപിക്കുമ്ബോള്‍ അന്വേഷണം നടത്തി ചെയ്യുക.
സിം കാര്‍ഡ്, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ്‌ഐ ഡി, ഇമെയില്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക
മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിക്കുക, ജീവിതശൈലിയിലും ജോലിക്കാര്യത്തിലും സൂക്ഷ്മത പുലര്‍ത്തുക
പതിവായി വ്യായാമം ചെയ്യുക.
യുഎഇ കോടതി സ്വീകരിക്കുംവിധം കൈമാറ്റപ്രമാണം കരുതിവയ്ക്കുക തുടങ്ങിയവ ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചെയ്യരുതാത്തവ:

മറ്റുള്ളവര്‍ക്ക് എതിരായി വരുന്ന മതപരമായ കാഴ്ചപ്പാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.
ആരുടേയും സംസ്‌കാരം, പാരമ്ബര്യം, പൈതൃകം എന്നിവ ഹനിക്കാതിരിക്കുക.
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ചിറ്ററീകരണം നടത്തരുത്.
വ്യക്തികളുടെ ചിത്രമോ വിഡിയോയോ അവരുടെ സമ്മതം കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്.
ഒടിപി, പാസ് വേര്‍ഡ്, എ ടി എം പിന്‍ തുടങ്ങി യാതൊരു വിവരങ്ങളും മറ്റുള്ളവര്‍ക്ക് കൈമാറരുത്.
പൊതുയിടങ്ങളില്‍ മദ്യപിക്കരുത്, സ്‌പോണ്‍സറുടെ അരികെ നിന്ന് ഒളിച്ചോടരുത്.
ഒളിച്ചോടേണ്ടി വന്നാല്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലും (80060) ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This