32 വർഷങ്ങൾക്ക് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യക്ക് പരമ്പര. പരിക്കിന്റെ പിടിയിലമർന്ന ഇന്ത്യൻ ടീമിനെ ജയിപ്പിച്ചത് പുതുതലമുറയിലെ മിന്നും താരങ്ങൾ.
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. 1988ന് ശേഷം ബ്രിസ്ബേനില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല. രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടര്ന്ന് ഇന്ത്യക്ക് 336 റണ്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്സില്‍ പക്ഷേ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 294 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ഷാര്‍ദ്ദുള്‍ താക്കൂറുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ നടുവൊടിച്ചത്.