ജസ്റ്റിൻ ട്രൂഡോ കർഷകർക്ക് പിന്തുണ അറിയിച്ച സംഭവം; കേന്ദ്രം കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി

0
29

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി കേന്ദ്ര സർക്കാർ, ട്രൂഡോയുടെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള ഇടപെടലാണെന്നും ഇത് അനുവദിച്ച് തരാനാവില്ലെന്നും കേന്ദ്രം ഹൈക്കമീഷണറെ അറിയിച്ചു. ഇത്തരം നടപടികൾ ആവർത്തിച്ചാൽ നയതന്ത്ര ബന്ധത്തിൽ ഗുരുതരമായ വിള്ളലുകൾ ഉണ്ടാവുമെന്നും കേന്ദ്രം കാനഡയെ ബോധിപ്പിച്ചു.

ട്രൂഡോയുടെ പ്രസ്താവനക്ക് പിന്നാലെ കാനഡയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടന്നിരുന്നു, ഇതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്. സമാധാനപൂർണമായ എല്ലാ പ്രതിഷേധങ്ങൾക്കും ഐക്യദാർഢ്യം എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം, എല്ലാവരും ഒരുമിച്ച് നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു, ഇന്ത്യയിലെ സമരത്തെ പറ്റി സിഖ് എംപിമാർ കനേഡിയൻ പാർലമെന്റിൽ സംസാരിച്ചിരുന്നു, ഇതോടെയാണ് ട്രൂഡോ പ്രസ്താവനയുമായി രംഗത്ത് വന്നത്

LEAVE A REPLY

Please enter your comment!
Please enter your name here