More

  കൊറോണയെ നേരിടാൻ ഞങ്ങൾ സുസജ്ജമാണ്; ഇന്ത്യാ ടുഡേയില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംവാദ പരിപാടി വെെറലാകുന്നു (വീഡിയോ)

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  ആഗോളമഹാമാരിയായ കൊറോണയെ പ്രതിരോധിക്കാന്‍ കേരളം കെെക്കൊണ്ട മുന്‍കരുതലുകളും നടപടികളും ദേശീയമാദ്ധ്യമങ്ങലിലടക്കം ശ്രദ്ധ കൈവരിക്കുകയാണ്. “കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും” എന്ന പറഞ്ഞത് വെറും വാക്കല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ഷെെലജയുടെയും നേതൃത്വത്തില്‍ തക സമയത്ത് നടക്കുന്ന നടപടികൾ.

  ഇപ്പോഴിതാ “ഇന്ത്യാ ടുഡേ”യില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംവാദ പരിപാടിയുടെ പ്രസക്തഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായിക്കൊണ്ടിരിക്കുന്നത്. 21 ദിവസം നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ അടച്ചിടലില്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ കഴിയുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെത്തന്നെ മറുപടിയും നല്‍കി. ‘ഈ സാഹചര്യത്തെ നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്. ഇതുവരെയുള്ള ഞങ്ങളുടെ അനുഭവങ്ങളുടേയും കെെക്കൊണ്ട് നടപടികളുടെയും അടിസ്ഥാനത്തില്‍ രോഗബാധിതരില്‍ വലിയൊരു വളര്‍ച്ച ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നില്ല-അദ്ദേഗം പറഞ്ഞു.

  കൊറോണയെ നേരിടാന്‍ ഞങ്ങള്‍ സുസജ്ജമാണെന്ന് മുഖ്യമന്ത്രി ചങ്കുറപ്പോടെ പറയുന്നു. രോഗബാധിതരെ ഐസൊലേറ്റ് ചെയ്ത് പരിചരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1,​60,​556 കിടക്കകളും മതിയായ വെന്റിലേറ്റര്‍ ഐസിയുവും മുതലായവയും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനു മുമ്ബാണിത്. നിപ വെെറസിനെ പ്രതിരോധിച്ചതിന്റെ ഒരു പാഠം തങ്ങള്‍ക്കുമുന്നിലുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കുന്നു.

  മൂന്ന് മാസത്തിലധികം ഉപയോഗിക്കാനാവശ്യമായ ഭക്ഷണസാധനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങളും ഞങ്ങള്‍ കരുതിയിട്ടുണ്ട്. മാര്‍ച്ച്‌ 24 ന് 4516 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3331 ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനം, എല്ലാ ജില്ലകളിലും ആശുപത്രികള്‍, പുതിയ ഐസോലേഷന്‍ വാര്‍ഡുകള്‍, കൂടുതല്‍ ഫലപ്രദമാക്കാന്‍ 276 അധിക ഡോക്ടര്‍മാരെ എന്നിവരെ നിയമിച്ചതായി സംവാദ പരിപാടിയില്‍ പറയുന്നു. കേരളത്തിലെ ആരോഗ്യപരിരക്ഷ എല്ലാവരും പിന്തുടരണമെന്ന് വാര്‍ത്താ അവതാരകനും വ്യക്തമാക്കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കേരളത്തില്‍ ആദ്യ കോവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ്...

  അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കര്‍ണാടക; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

  കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെയെത്തിയ തൊഴിലാളികളും...

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട്...

  കേരളത്തില്‍ ആദ്യ കോവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍...
  - Advertisement -

  More Articles Like This

  - Advertisement -