More

    ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്; ഒടുവിൽ വേദിയില്‍ നിന്ന് ഉടക്കി എം പി ഇറങ്ങിപ്പോയി

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    കൊല്ലം: ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെൻസറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം പിയും പരസ്പരം തർക്കിച്ചത്. എം പി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയിൽ നിന്നിറങ്ങി പോകുകയും ചെയ്തു. എം പിയുടെ സൗകര്യം പോലും ചോദിക്കാതെ ആണ് ഉദ്‌ഘാടന പരിപാടി വച്ചതെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ പരാതി. എങ്കിലും എം പി ഓഫീസിൽ കിട്ടിയ കത്ത് പ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ എത്തി. എന്നാൽ വേദിയിൽ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. മന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ ശേഷം എം പി തന്റെ പ്രതിഷേധം അറിയിച്ചു തുടങ്ങി. താൻ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്പെൻസറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

    മന്ത്രിയുടെ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും എം പി പരിഭവം പറഞ്ഞു. ഇത് മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എം പിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എം പി പ്രസംഗം തുടരവെ മന്ത്രി വേദി വിട്ടു. മറ്റ് പരിപാടികളുണ്ടായിരുന്നതിനാല്‍ എം പിയുടെ അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറു കുട്ടികള്‍ ; ഇന്ന് മരിച്ചത് മൂന്നുമാസം പ്രായമായ കുഞ്ഞ്; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

    തിരൂരിലെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ 9 വർഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും...

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍ ടീ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ ലഗേജിലാണ്...

    ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറു കുട്ടികള്‍ ; ഇന്ന് മരിച്ചത് മൂന്നുമാസം പ്രായമായ കുഞ്ഞ്; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

    തിരൂരിലെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ 9 വർഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. കുട്ടികളുടെ...

    അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന അമ്മയുടെ ദേഹത്തേക്ക് തീ ആളി പടരുന്നത് കണ്ട് മക്കള്‍ ഓടി വന്ന് കെട്ടിപിടിച്ചു, അമ്മയ്ക്കു പിന്നാലെ മകളും യാത്രയായി

    അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന അമ്മയുടെ ദേഹത്തേക്ക് തീ ആളി പടരുന്നത് കണ്ട് മക്കള്‍ ഓടി വന്ന് കെട്ടിപിടിച്ചു, പാചക വാതക സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ അമ്മ മരിച്ചതിന്...

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സന്ദർശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി ഒ​ഴി​പ്പി​ച്ചു ; 45 കു​ടും​ബ​ങ്ങ​ള്‍ പെരുവഴിയിൽ

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബന്ധപ്പെട്ട് ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ ഒഴിപ്പിച്ചു. 45 ളം വരുന്ന കുടുംബങ്ങളെയാണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒഴിപ്പിച്ചത്. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു...
    - Advertisement -

    More Articles Like This

    - Advertisement -