ഒറ്റ് തിരുവോണത്തിന് തിയേറ്ററുകളിൽ; 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ

Must Read

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റ്’ സെപ്റ്റംബർ 8ന് തിയേറ്ററുകളിലെത്തും. തമിഴിൽ രണ്ടകം എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് ടി.പി ഫെല്ലിനിയാണ്. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലറിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവാണ്. തെലുങ്ക് നടി ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

എ.എച്ച്. കാശിഫാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിജയ് ആണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സ്റ്റെഫി സേവ്യർ ആണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മേക്കപ്പ്. രംഗനാഥ് രവിയുടേതാണ് സൗണ്ട് ഡിസൈൻ.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This