അനധികൃത സ്വത്ത്: കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തു, വീട്ടിൽ റെയ്ഡ്

0
85

കോഴിക്കോട്∙ കെ.എം. ഷാജി എംഎൽഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ പരിശോധന നടത്തുന്നത്. വിജിലൻസ് സ്പെഷൽ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. വിജിലൻസിന് കേസെടുക്കാൻ കോടതി അനുമതി ആവശ്യമില്ലെന്ന് അന്വേഷണ റിപ്പോർട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹർജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് കേസ് റജിസ്റ്റർ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here