ബൈഡൻ ഫലസ്തീനെയും ഇസ്രാഈലിനെയും ഒരുപോലെ അംഗീകരിക്കണമെന്ന് ഇല്‍ഹാന്‍ ഉമര്‍

0
88

വാഷിംഗ്ടണ്‍: അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. ‘ദ നേഷന്‍’എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇല്‍ഹാന്‍ ഉമര്‍ ട്രംപ് സര്‍ക്കാരിന്റെ വിവിധ മിഡില്‍ ഈസ്റ്റ് നയതന്ത്ര ധാരണകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ മിഡില്‍ ഈസ്റ്റില്‍ നടത്തിയ ഉടമ്പടികള്‍ മനുഷ്യാവകാശ ലംഘകര്‍ക്ക് അവരുടെ ആയുധ വില്‍പന മറച്ചുവെക്കാന്‍ സഹായകരമായെന്ന് ഇല്‍ഹാന്‍ ഉമര്‍ ആരോപിച്ചു.

ഈ നയതന്ത്ര പദ്ധതികളില്‍ പരിപൂര്‍ണ്ണ മാറ്റം വരുത്തുന്നതിനുള്ള മികച്ച അവസരമാണ് ജോ ബൈഡന് മുന്‍പിലുള്ളതെന്നും ഇല്‍ഹാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ ഏതെങ്കിലും പക്ഷം ചേരുന്നത് ഒഴിവാക്കണമെന്നും ഇല്‍ഹാന്‍ ആവശ്യപ്പെടുന്നു.

‘രണ്ട് സ്വേച്ഛാധിപതികളില്‍ ഒരാളുടെ പക്ഷം പിടിക്കുന്നതിന് പകരം രണ്ടു പേരില്‍ നിന്നും തുല്യ അകലത്തില്‍ നില്‍ക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ മാത്രമേ നമുക്ക് സത്യസന്ധമായ രീതിയില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയൂ. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും താല്‍പര്യവും സംരക്ഷിക്കാനും മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും പ്രോത്സാഹിപ്പിക്കാനുമാകൂ.’ ഇല്‍ഹാന്‍ പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് സര്‍ക്കാരിന്റെ യു.എ.ഇ, സുഡാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രാഈല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു. യു.എ.ഇ – ഇസ്രാഈല്‍ ധാരണയില്‍ എഫ് – 35 ഫൈറ്റര്‍ ജെറ്റുകളടക്കം 23 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പനയാണ് നടന്നതെന്ന് ഇല്‍ഹാന്‍ ചൂണ്ടിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here