More

  എനിക്ക് ശ്വസിക്കാനാവുന്നില്ലച്ഛാ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജന്‍ തരുന്നത് നിര്‍ത്തിയിട്ട്; മരിക്കുന്നതിന് തൊട്ട് പിതാവിന് വീഡിയോ സന്ദേശം അയച്ച് കോവിഡ് രോഗിയായായ മകന്‍; സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം മരണം

  Latest News

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28...

  തെലങ്കാന: കോവിഡ് ബാധിച്ച മുപ്പത്തിനാലുകാരന് സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മുപ്പത്തിനാലുകാരന്‍ പിതാവിനയച്ച വീഡിയോയിലാണ് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പറഞ്ഞത്.

  ‘എനിക്ക് ശ്വസിക്കാനാവുന്നില്ലച്ഛാ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജന്‍ തരുന്നത് നിര്‍ത്തിയിട്ട്, ഞാന്‍ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ… ഞാന്‍ പോവുകയാണ്, എല്ലാവര്‍ക്കും ബൈ…’ ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാനവാക്കുകളായിരുന്നു ഇവ. മരിക്കുന്നതിന് മുമ്പ് യുവാവ് അച്ഛനയച്ച വീഡിയോ സന്ദേശത്തിലായിരുന്നു ആശുപത്രിയിലെ ദുരവസ്ഥ വ്യക്തമാക്കിയത്. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ മരിച്ച് തൊട്ടടുത്ത ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകന്‍ അയച്ച വീഡിയോ കണാനിടയാതെന്ന് അച്ഛന്‍ പറഞ്ഞു.

  മകന്‍ സഹായം ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ സാധിച്ചില്ലെന്നും ഈ അവസ്ഥ മറ്റൊരാള്‍ക്ക് ഉണ്ടാകാനിടയാകരുതെന്നും അദ്ദേഹം പറഞ്ഞു. മകന് എന്തു കൊണ്ടാണ് ഓക്‌സിജന്‍ നിഷേധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റേതെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി തന്റെ മകന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം നിഷേധിക്കപ്പെട്ടതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  കോവിഡാണ് യുവാവിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കള്‍, ഭാര്യ, സഹോദരന്‍, ഭാര്യാസഹോദരന്‍ എന്നിവരുമായി യുവാവ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന കാര്യം യുവാവിന്റെ മരണത്തോടൊപ്പം കുടുംബാംഗങ്ങളെ കൂടുതല്‍ വിഷമാവസ്ഥയിലാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല.

  ഒമ്പതും പന്ത്രണ്ടും വയസുള്ള പേരക്കുട്ടികള്‍ വീട്ടിലുണ്ടെന്നും പരിശോധന നടത്താത്തതു കാരണം ആശങ്കയിലാണെന്നും കുട്ടികളെ അവരുടെ അച്ഛന്‍ മരിച്ച വിവരം അറിയിച്ചിട്ടില്ലെന്നും മുത്തച്ഛന്‍ അറിയിച്ചു. യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മരണം മുന്നില്‍ കണ്ട യുവാവിന്റെ ദുരവസ്ഥ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രതികരണം ഉളവാക്കിയിരിക്കുന്നത്.
  നേരത്തെ പത്ത് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി; വൈറലായി വീഡിയോ

  കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ നിന്നെന്നറിയില്ല,...

  വിറങ്ങലിച്ച് ലോകം; ഭീതി പടർത്തി കൊറോണ; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ്...

  കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ മേയർ പദവി ഇനി മുസ്ലിം ലീഗിലൂടെ സീനത്തിന് സ്വന്തം; സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി...
  - Advertisement -

  More Articles Like This

  - Advertisement -