മുഹമ്മദ് നൂറുദ്ദീനെ കൊറോണ തുണച്ചു: 33 തവണ പരാജയപ്പെട്ട പത്താംക്ലാസ് അവസാനം 51 കാരൻ നേടിയെടുത്തത് ഇങ്ങനെ

0
226

ഹൈദരാബാദ്: കൊവിഡ് മഹാമാരി ലോകത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചപ്പോള്‍ മഹാമാരി മൂലം പത്താം ക്ലാസ് പരീക്ഷ പാസാകാന്‍ സാധിച്ച കഥയാണ് ഈ അമ്ബത്തിയൊന്നുകാരന് പറയാനുള്ളത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീന് കൊറോണയിലൂടെ മുഹമ്മദിന് ലഭിച്ചത് ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു നേട്ടം.

33 വര്‍ഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും എല്ലാ തവണയും മുഹമ്മദ് നൂറുദ്ദീന്‍ പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ പത്താംക്ലാസ് പരീക്ഷയില്‍ അദ്ദേഹം വിജയിച്ചിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പരീക്ഷ നടത്താതെ എല്ലാ പത്താംക്ലാസ് വിദ്യാര്‍ഥികളെയും വിജയിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സെക്യൂരിറ്റി ജീവനക്കാരനായി ജോലി നേടുന്നതിന് പത്താം ക്ലാസ് പാസായിരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഈ ഹൈദരബാദ് സ്വദേശിയെ പത്താം ക്ലാസ് പരീക്ഷ പാസാകാനുള്ള ശ്രമങ്ങള്‍ തുടരാന്‍ പ്രേരിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് പരീക്ഷ പാസാവുകയെന്നത് തനിക്കൊരു വെല്ലുവിളിയായിരുന്നു. തനിക്ക് വിഷയം പറഞ്ഞ് തരാനും ആരുമുണ്ടായിരുന്നില്ല. സഹോദരനും സഹോദരിയും അവരാല്‍ കഴിയുന്ന പോലെ സഹായിച്ചതിനാലാണ് മറ്റ് വിഷയങ്ങള്‍ പഠിക്കാന്‍ സാധിച്ചതെന്നും മുഹമ്മദ് നൂറുദ്ദീന്‍ പറയുന്നു.

ഓരോതവണ പരാജയപ്പെടുമ്ബോഴും വീണ്ടും വീണ്ടും ഞാന്‍ പരീക്ഷ എഴുതാന്‍ അപേക്ഷിക്കുമായിരുന്നു. കാരണം ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിക്കു പോലും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ഭാഗ്യത്തിന് പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ തന്നെ എനിക്ക് സെക്യൂരിറ്റിയായി ജോലി കിട്ടി. 1989 മുതല്‍ 7000 രൂപ ശമ്ബളം വാങ്ങുന്നു. എനിക്ക് നാല് മക്കളുമുണ്ട്. കോവിഡിനെ തുടര്‍ന്ന് ഇളവ് നല്‍കിയതിനാല്‍ ഇത്തവണ ഞാന്‍ വിജയിച്ചു- മുഹമ്മദ് നൂറുദ്ദീന്‍ പറഞ്ഞു.

പഠനം തുടരുമെന്നാണ് നൂറുദ്ദീന്‍ പറയുന്നത്. ഡിഗ്രിയും പി.ജിയും പൂര്‍ത്തിയാക്കണം. ഒരു മെച്ചപ്പെട്ട ജോലി നേടണം. വിദ്യാഭ്യാസമുള്ളയാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here