ഭാര്യയുടെ ഫെയ്‌സ്ബുക്ക് ചാറ്റ് പരിധി കടന്നു, ഭാര്യ കാണാത്ത ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടിപ്പിടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

0
283

പൂനെ: ഭാര്യയയുടെ ഫെയ്‌സ്ബുക്ക് ചാറ്റ് പരിധിവിട്ടതില്‍ പ്രകോപിതനായി ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അജയ് ഷെയ്ഖ് എന്ന യുവാവാണ് അറസ്റ്റിലായത്. സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പൂനെ ഓങ് ആശുപത്രിയ്ക്ക് സമീപമാണ് കൊലപാതകം നടന്നത്.

സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതിയുമായുള്ള വിവാഹത്തിന് മുമ്പേ തന്നെ യുവതിയും സൗരഭും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടിരുന്നു. പതിവായി ചാറ്റ് ചെയ്യാറുണ്ടെങ്കിലും ഇരുവരും ഇതുവരെയും നേരില്‍ കണ്ടിട്ടില്ല എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here