പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്

Must Read

പഞ്ചാബ്: പരസ്യമായി ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിന്‍റെ മുഖത്താണ് ഭർത്താവ് സുഖ്രാജ് സിംഗ് അടിച്ചത്. സുഖ്രാജും ആം ആദ്മി പാർട്ടി പ്രവർത്തകനാണ്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് ചെയർപേഴ്സൺ മനീഷ ഗുലാത്തി പറഞ്ഞു.

ഇരുവരും തമ്മിൽ തർക്കിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് ഭർത്താവ് എം.എൽ.എയുടെ മുഖത്തടിച്ചത്. സമീപത്ത് നിൽക്കുന്ന ചിലർ ഇയാളെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. ഇരുവരുടെയും വീട്ടിലാണ് സംഭവം നടന്നത്. സമീപത്തെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This