ഓണ്‍ലൈന്‍ ലൂഡോ ഗെയിം കളിച്ചു; തുടര്‍ച്ചയായി തോല്‍പ്പിച്ച ഭാര്യയുടെ നട്ടെല്ല് ഭര്‍ത്താവ് ചവിട്ടിയൊടിച്ചു

0
155

ഓണ്‍ലൈന്‍-ലൂഡോ-ഗെയിം-കളിച്ചു;-തുടര്‍ച്ചയായി-തോല്‍പ്പിച്ച-ഭാര്യയുടെ-നട്ടെല്ല്-ഭര്‍ത്താവ്-ചവിട്ടിയൊടിച്ചു

വ​ഡോദര: ലോക്ക്ഡൗണ്‍ കാലത്ത്​ സമൂഹ മാധ്യമങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ഗെയിമുകളും ട്രെന്‍ഡിങ്ങാണ്​. അവയില്‍ പ്രധാനിയാണ്​ ലുഡോ. കഴിഞ്ഞ ദിവസം ലുഡോ മത്സരത്തില്‍ തുടര്‍ച്ചയായി തോറ്റതിന്​ ഭര്‍ത്താവ്​ ഭാര്യയുടെ ന​ട്ടെല്ലൊടിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ്​ സംഭവം. ന​ട്ടെല്ലിന്​ പരിക്കേറ്റ 24 കാരിയെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​.ലോക്ക്ഡൗണ്‍ സമയത്തും പുറത്തു സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാന്‍ ഭര്‍ത്താവായ യുവാവ് പലപ്പോഴും തയാറായി. ഇതു തടയാനായാണ് മൊബൈല്‍ ഫോണില്‍ വളരെ പ്രചാരത്തിലുള്ള ലൂഡോ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചത്.

കളി തുടങ്ങിയ ശേഷം തുടര്‍ച്ചയായി മൂന്ന്​, നാല് കളികളില്‍ ഭാര്യ ഭര്‍ത്താവിനെ പരാജയപ്പെടുത്തി. ഇതില്‍ നാണക്കേട് തോന്നിയ ഭര്‍ത്താവ് ഭാര്യയുമായി വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം അസഭ്യവര്‍ഷത്തിലേക്കും തുടര്‍ന്ന് മര്‍ദനത്തിലേക്കും വഴിമാറി. തറയില്‍ വീണ യുവതിയെ ഭര്‍ത്താവ് ചവിട്ടിയതോടെ നട്ടെല്ല് പൊട്ടുകയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഭര്‍ത്താവിന്​ സ്വകാര്യ ഇലക്​ട്രോണിക്​ കമ്ബനിയിലാണ്​ ജോലി. ഭാര്യ ട്യൂഷനെടുക്കുകയും ബ്യൂട്ടീഷനായി ജോലി ചെയ്​തും വരികയായിരുന്നു. ചികിത്സക്ക് ശേഷം ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ച യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ കൗണ്‍സിലിങ്ങില്‍ ഭര്‍ത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച്‌ ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും വ്യക്​തമാക്കി.

ഭര്‍ത്താവ്​ മാപ്പപേക്ഷിച്ചതിനാല്‍ കേസെടുക്കേണ്ടെന്ന്​ പറഞ്ഞ യുവതി മാതാപിതാക്കളോടൊപ്പം കുറച്ച്‌ ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്‍റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അറിയിച്ചു. ശാരീരിക പീഡനം കുറ്റകരമാണെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ അറസ്​റ്റ്​ ചെയ്യാമെന്നും കൗണ്‍സിലര്‍ യുവാവിന് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here