മകൻ അയൽക്കാരിയുമായി ഒളിച്ചോടിയതിന് അമ്മയെ ശിക്ഷിച്ച് പെൺവീട്ടുകാർ; വിവസ്ത്രയാക്കി ഭിന്നശേഷിക്കാരനെ കൊണ്ട് വിവാഹം ചെയ്യിച്ചു

Must Read

പട്ന: മകൻ അയൽക്കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്തതതിന്റെ പകയിൽ അമ്മയെ അതിക്രൂരമായി ശിക്ഷിക്കുകയാണ് പെൺവീട്ടുകാർ. 43കാരിയായ ഈ സ്ത്രീയുടെ വിവാഹം ശാരീരീക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് നടത്തിയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ആദ്യ പ്രതികാരം. ഒളിച്ചോടി പോയ മകന്‍ ഭാര്യയുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു ഇതോടെയാണ് അയൽക്കാരനൊപ്പമാണ് ഒളിച്ചോടിപ്പോയതെന്നു വീട്ടുകാർ മനസ്സിലാക്കിയത് . പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാർ വലിയൊരു കൂട്ടത്തോടെ ഇയാളുടെ വീട്ടിലെത്തിയത്.

യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അമ്മയെ വലിച്ചിഴച്ച് തല മൊട്ടയടിച്ച് വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് പുറമെ ഈ സ്ത്രീയെ നിർബന്ധപൂർവം വിവാഹം ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു ഭിന്നശേഷിക്കാരനുമായി ആയിരുന്നു ഈ നിർബന്ധിത വിവാഹം നടത്തിച്ചത് . ഇയാളെയും ബലപ്രയോഗത്തിലൂടെയാണ് ഇവിടെയെത്തിച്ചതെന്നാണ് റിപ്പോർട്ട് .

രണ്ട് പേരെയും നിർബന്ധിച്ച് പരസ്പരം മാല അണിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനോടൊപ്പം സ്ത്രീയുടെ നെറ്റിയിൽ ഇയാളെക്കൊണ്ട് സിന്ദൂരവും അണിയിച്ചു .സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ്...

More Articles Like This