ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച്‌ പിപിഇ കിറ്റ് അടിച്ചുമാറ്റി: ഒടുവിൽ പച്ചക്കറിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

0
866

നാഗ്പൂര്‍: റെയിന്‍ കോട്ടെന്ന് തെറ്റിദ്ധരിച്ച്‌ ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് അടിച്ചു മാറ്റി. മദ്യപിച്ച്‌ വീണ് പരിക്കു പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് പിപിഇ കിറ്റ് അടിച്ചു മാറ്റിയത്. ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം.

മദ്യപിച്ച്‌ ലക്കുകെട്ട് ഓടയില്‍ വീണു പരിക്കേറ്റ് പ്രഥമശുശ്രൂഷക്കുവേണ്ടിയാണ് ഇയാളെ നാഗ്പൂരിലെ മായോ ആശുപത്രിയില്‍ കൊണ്ടു ചെന്നത്. അവിടെ ഇരിക്കുന്ന ഒരു ഒരു പിപിഇ കിറ്റ് കണ്ട് അത് റെയിന്‍കോട്ടാണ് എന്ന് തെറ്റിദ്ധരിച്ച്‌ അയാള്‍ അത് ആരുമറിയാതെ അടിച്ചു മാറ്റി വീട്ടില്‍ കൊണ്ടുവരുന്നു.

വീട്ടുകാരോടും അയല്‍ക്കാരോടും അയാള്‍ അത് താന്‍ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിന്‍കോട്ട് ആണെന്ന് പറയുന്നു. എന്നാല്‍, അത് പിപിഇ കിറ്റ് ആണെന്ന് മനസ്സിലാക്കിയ ഒരു അയല്‍ക്കാരന്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുന്നു. അവര്‍ അപ്പോള്‍ തന്നെ സ്ഥലത്തെത്തി അത് തിരിച്ചെടുക്കുന്നു. അത് കത്തിച്ചു കളയുകയും ചെയ്യ്തു. ചോദ്യം ചെയ്യലില്‍ പിപിഇ കിറ്റ് ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ പറഞ്ഞു.

ഇതിനു പിന്നാലെ ഇയാളുടെ സാംപിള്‍ ശേഖരിച്ച്‌ കോവിഡ് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാളുടെ കോണ്ടാക്‌ട് ലിസ്റ്റിലുള്ളവരുടെയും വീട്ടുകാരുടെയും കോവിഡ് പരിശോധന നടത്തി. ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആണ്.


LEAVE A REPLY

Please enter your comment!
Please enter your name here