ഉംറ പുനഃരാരംഭിക്കുന്നു; ദിനം പ്രതി 1000 പേരടങ്ങുന്ന ആറു സംഘങ്ങൾക്ക് അനുമതി, പൂർത്തീകരിക്കാൻ 3 മണിക്കൂർ സമയം

0
102

മക്ക: ഉംറ തീർത്ഥാടനം അടുത്ത മാസം നാലിന് പുനഃരാരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ സമയമാണ് ഓരോ തീര്ഥാടകർക്കും അനുവദിക്കുക. ആയിരം പേരടങ്ങുന്ന ആറു സംഘങ്ങൾക്കാണ് ഓരോ ദിവസവും അനുമതി നൽകുകയെന്നും മൂന്ന് മണിക്കൂർ കൊണ്ട് ഉംറ
തീർത്ഥാടനം പൂർണ്ണമായും പൂർത്തീകരിക്കണമെന്നതടക്കമുള്ള നിബന്ധനകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിക്കുക. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

ആദ്യ ഘട്ടത്തിൽ ദിനം പ്രതി ആറായിരം തീര്ഥാടകരെയാണ് അനുവദിക്കുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ ആയിരം പേരടങ്ങുന്ന സംഘങ്ങളാക്കി തിരിക്കുകയാണ് ചെയ്യുകയെന്നും ഓരോ സംഘത്തിനും മൂന്ന് മണിക്കൂർ. സമയം നൽകുന്നതുൾപ്പെടെയുള്ള ക്രമീകരണമാണ് നടപ്പിലാക്കുകയെന്നുമാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട്. ഇതിനായി ‘ഇഅ്തമർനാ’ മൊബൈൽ ആപ്ലിക്കേഷൻ ഞായാറാഴ്ച പുറത്തിറങ്ങും. ഉംറ തീർത്ഥാടനവും മക്ക, മദീന സന്ദർശനവും ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിച്ചും സമയബന്ധിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ഈ ആപ് വഴിയായിരിക്കും ലഭ്യമാകുക.
നാല് ഘട്ടങ്ങളായി പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ഒക്ടോബർ നാല് മുതൽ പ്രതിദിനം 6,000 പേർക്കും 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ 15,000 ഉംറ തീർത്ഥാടകരെയും 40,000 ഹറം സന്ദര്ശകരേയും നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ ഉംറ തീര്ഥാടകരെയുമാണ് അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here