യു എ ഇയില്‍ വിസിറ്റ് വിസയിലുള്ളവര്‍ ആഗസ്റ്റ് 12 ന് മുമ്പ് മടങ്ങണം

0
1517

യു എ ഇയില്‍ സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതല്‍ ഒരുമാസമാണ് സന്ദര്‍ശകവിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവര്‍ പിഴ നല്‍കേണ്ടി വരും.
നാട്ടിലുള്ള താമസവിസക്കാര്‍ യു എ യില്‍ തിരിച്ചെത്തിയാല്‍ രേഖകള്‍ ശരിയാക്കാന്‍ ഒരുമാസം സമയം നല്‍കും.
മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനും എമിറേറ്റ്‌സ് ഐഡി പുതുക്കാനും ജൂലൈ 12 മുതല്‍ മൂന്ന് മാസത്തെ സമയം നല്‍കും. ഈ കാലാവധിക്ക് ശേഷം അവര്‍ പിഴ നല്‍കേണ്ടി വരും.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താമസ വിസ കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കാന്‍ ഇപ്പോള്‍ അപേക്ഷ നല്‍കാം. മേയില്‍ കാലാവധി തീര്‍ന്നവര്‍ ആഗസ്റ്റ് എട്ട് മുതല്‍ അപേക്ഷിച്ചാല്‍ മതി. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 11 വരെയുള്ള കാലയളവില്‍ താമസവിസയുടെ കാലാവധി തീര്‍ന്നവര്‍ സെപ്തംബര്‍ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീര്‍ന്നവര്‍ക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല.
നേരത്തേ വിസാ കാലാവധികള്‍ ഡിസംബര്‍ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. ica.gov.ae എന്ന വെബ്‌സൈറ്റ് വഴി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here