കാസർകോട് മൊഗ്രാല്‍പുത്തൂരിൽ ഒട്ടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഹിദായത് നഗർ സ്വദേശി മരണപ്പെട്ടു

Must Read

കാസർകോട് മൊഗ്രാല്‍പുത്തൂരിൽ ഒട്ടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഹിദായത് നഗർ സ്വദേശി മരണപ്പെട്ടു
മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റ മകന്‍ മുഹമ്മദ് അശ്‌റഫ് (27) ആണ് മരണപ്പെട്ടത്

ഇന്ന് വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്‌റഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്.

ഈ മാസം 17 ന് അശ്‌റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങള്‍: റസീന, ശാഹിന, ശഹര്‍ബാന.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ...

More Articles Like This