More

    ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്; അത്തരം പരസ്യങ്ങള്‍ക്ക് ലോക്കിട്ട് ഗൂഗിള്‍

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ദില്ലി: പുതിയ പരസ്യ നയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്ത് ഗൂഗിള്‍. ഇത് പ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്‌പൈ വെയറുകള്‍, സ്‌പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും. ഈ നയപ്രകാരം, ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്‌സ്ആപ്പ് നോക്കാം, ഭര്‍ത്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കാം തുടങ്ങിയ പരസ്യവുമായി ഗൂഗിളില്‍ വരുന്ന ആപ്പുകള്‍ക്കും പ്രോഡക്ടുകള്‍ക്കും ഇത്തരം പരസ്യങ്ങള്‍ ഇനി നടക്കില്ല.


    എന്നാല്‍ സര്‍വെലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്‌പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്‌ക്കെല്ലാം ഈ നയം ബാധകമാണ്.
    എന്നാല്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല. ആഗസ്റ്റ് 11 മുതലാണ് ‘എനെബിളിങ് ഡിസ് ഹോണസ്റ്റ് ബിഹേവിയര്‍’ എന്ന പേരില്‍ ഗൂഗിള്‍ ഈ നയം നടപ്പിലാക്കുന്നത്. അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018 ലെ പഠനം അധികരിച്ചാണ് ഗൂഗിള്‍ ഇത്തരം ഒരു തീരുമാനം തങ്ങളുടെ പരസ്യ നയത്തില്‍ എടുത്തത്

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -