ബുധനാഴ്ച വരെ കനത്ത മഴ തുടരും, ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
127

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. എട്ട് അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ ശനിയാഴ്ച നല്‍കിയിരിക്കുന്ന അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതല്‍ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here