ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനത്തെ പല സ്ഥലങ്ങളിലും മണിക്കൂറില്‍ 25-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിജയ് ചൗക്ക്, മോട്ടിബാഗ്, ദ്വാരക, ഇന്ത്യാഗേറ്റ് തുടങ്ങിയ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങല്‍ കനത്ത മഴ പെയ്യുകയാണ്.
അടുത്ത രണ്ട് മണിക്കൂറുനുള്ളില്‍ വിവിധ പ്രദേശത്ത് അതി തീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഞായറാഴ്ച പെയ്ത മഴയില്‍ നാല് പേരാണ് ഡല്‍ഹിയില്‍ മരിച്ചത്.