മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍; കേരളം അതിതീവ്ര കോവിഡ് രോഗബാധയുള്ള സംസ്ഥാനമായി മാറുന്നു

0
1286

തിരുവനന്തപുരം: കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകള്‍ പരമാവധി കൂട്ടിയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ മരണ നിരക്ക് കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിന വര്‍ധന 7000നും മുകളിലാണിപ്പോള്‍. വരും ആഴ്ചകളില്‍ അത് ഇരുപതിനായിരത്തിന് മുകളിലാകാനും സാധ്യതകള്‍ ഏറെയാണ്.

ഒരു നിശ്ചിത സമയത്തില്‍ എത്രത്തോളം രോഗ ബാധ കൂടുന്നു എന്ന് കണക്കാക്കുന്ന മൂവിങ് ഗ്രോത് റേറ്റില്‍ 7 ദിവസത്തെ കണക്ക് നോക്കിയാല്‍ കേരളത്തിലേത് 28 ആണ്. ദേശീയ ശരാശരി വെറും 7. ഇതേ കണക്ക് 30 ദിവസത്തെ നോക്കിയാല്‍ കേരളത്തിലേത് 96, ദേശീയ ശരാശരി 46ഉം. മൂവിങ് ഗ്രോത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കല്‍ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയിലധികമാണ് കോവിഡ് രോഗികളുടെ വര്‍ധന. കഴിഞ്ഞ ദിവസങ്ങളിലേ മരണ നിരക്ക് നോക്കുമ്പോള്‍ തിരുവനന്തപുരത്തെ മാത്രം വര്‍ധന 140 ശതമാനം ആണ്. അതീവ ഗുരുതരം സാഹചര്യം.പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം. ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ വിഭാഗങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ണ തോതില്‍ സജ്ജമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here